മുട്ടം ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഓപ്പറേഷന്‍ തൂഫാന്‍ 2.0

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ

ഓപ്പറേഷൻ തൂഫാൻ 2.0 കേരളത്തിലെ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനും ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കേരള പോലീസ്, ആഭ്യന്തര വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന രണ്ടാംഘട്ട ലഹരിവിരുദ്ധ പ്രവർത്തനമാണ്.

ആദ്യഘട്ടമായ “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” 2026 ജൂൺ മാസത്തിൽ ആരംഭിക്കുകയും സംസ്ഥാനതലത്തിൽ വ്യാപകമായ പരിശോധനകളും റെയ്ഡുകളും ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുകയും ചെയ്തു. 

തൂഫാൻ 2.0യുടെ പ്രധാന ലക്ഷ്യങ്ങൾ

  • ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വിതരണവും തടയുക.
  • ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ നിയമനടപടികൾ ശക്തിപ്പെടുത്തുക.
  • വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക.
  • കുടുംബങ്ങൾ, വിദ്യാലയങ്ങൾ, ജനപ്രതിനിധികൾ, പോലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ ഇടപെടൽ ഉറപ്പാക്കുക.
  • വാർഡ് തലത്തിലും സമൂഹതലത്തിലും ലഹരിവിരുദ്ധ ജാഗ്രത ശക്തിപ്പെടുത്തുക. 

തദ്ദേശതലത്തിലുള്ള പ്രവർത്തനങ്ങൾ

2026 സെപ്റ്റംബർ 28 മുതൽ രണ്ടാംഘട്ടമായ “തൂഫാൻ തദ്ദേശം / തൂഫാൻ 2.0” തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതിനാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബാഡ്ജ് വിതരണം, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ നടത്തുന്നു.

വാർഡ് തലത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി, കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിതകർമ്മസേന, വിവിധ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി–വ്യവസായ മേഖലകൾ, യുവജനങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ സാമൂഹിക കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം

 

കണ്‍ട്രോള്‍ റൂം